‘അലയുന്നവർക്കഭയം, അശരണർക്കന്നം’ വിഖായ – ഹിമ പുനരധിവാസ പദ്ധതിക്ക് തുടക്കമായി

SKSSF Viqaya
By SKSSF Viqaya September 11, 2017 14:43

‘അലയുന്നവർക്കഭയം, അശരണർക്കന്നം’ വിഖായ – ഹിമ പുനരധിവാസ പദ്ധതിക്ക് തുടക്കമായി


‘അലയുന്നവർക്കഭയം, അശരണർക്കന്നം’
വിഖായ – ഹിമ പുനരധിവാസ പദ്ധതിക്ക് തുടക്കമായി

കാളികാവ്: തെരുവിലുറങ്ങുന്നവർക്കും ജീവിതത്തിൽ ഒറ്റപ്പെട്ടർക്കും ആശ്രയമേകാൻ വിഖായയും ഹിമയും കൈകോർക്കുന്നു. SKSSF സന്നദ്ധ വിഭാഗമായ വിഖായയും ആരോരുമില്ലാത്തവർക്ക് സ്നേഹ പരിചരണത്തിന്റെ തണലൊരുക്കാൻ കാളികാവ് അടക്കാകുണ്ടിൽ കേരളാ ഗവൺമെന്റ് ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ച ഹിമ കെയർ ഹോമും സംയുക്തമായി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിക്കാണ് തുടക്കമായത്.

പൊതു സ്ഥലങ്ങൾ, മത സ്ഥാപനങ്ങൾ , ആത്മീയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരാലംഭരായി കഴിയുന്നവരുടെ യഥാർത്ഥ സ്ഥിതിയെ കുറിച്ചറിയലും അർഹരായവർക്ക് പുനരധിവാസ മടക്കമുള്ള മാർഗങ്ങളിലൂടെ സാന്ത്വനമേകുകയുമാണ് ലക്ഷ്യം.

പ്രാഥമിക ഘട്ടമായി വിവിധ ജില്ലകളിലെ അർഹരുടെ വിവര ശേഖരണം നടത്താൻ നിയുക്തരായ സന്നദ്ധ സേവകർക്കുള്ള പരിശീലന പരിപാടി എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു.ആത്മീയ കേന്ദ്രങ്ങളിൽ വ്യാപകമാവുന്ന യാചന അവസാനിപ്പിക്കാൻ സമുദായം ഉണരണമെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.

ആത്മീയ ഉൽക്കർഷവും പ്രശ്ന പരിഹാരവും ലക്ഷ്യമാക്കി ആത്മീയ കേന്ദ്രങ്ങളിലെത്തുന്ന വിശ്വാസികളെ പ്രയാസപ്പെടുത്തുന്ന രീതിയിൽ വഴിയോരങ്ങളിലും സ്ഥാപന പരിസരങ്ങളിലും വ്യാപകമാവുന്ന യാചന ഇല്ലാതാക്കാനും നിർബന്ധിത സാഹചര്യത്തിൽ തെരുവിലകപ്പെട്ടവരെ പുനരധിവസിപ്പിക്കാനും സന്നദ്ധ സേവകരും അധികൃതരും മുന്നോട്ടിങ്ങേണ്ടതുണ്ട്. അതിന് വിഖായ നേതൃപരമായ പങ്ക് വഹിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നെത്തിയ വിഖായ ലീഡേഴ്സാണ് ക്യാമ്പിൽ പങ്കെടുത്തത്.

ഹിമ ഓഡിറ്റോറിയത്തിൽ നടന്ന വിജിലന്റ് 2017 സംഗമത്തിൽ
സുലൈമാൻ ഫൈസി മാളിയക്കൽ അധ്യക്ഷത വഹിച്ചു.
‘ഉദ്ദേശ്യശുദ്ധി’,
നമുക്കും ചിലത്
ചെയ്തു തീർക്കാനുണ്ട് ‘,
‘പട്ടം പറത്തേണ്ടത് കാറ്റിനെതിരെയാണ് ‘
എന്നീ വിഷയങ്ങൾ സി. ഹംസ സാഹിബ്, ഫരീദ് റഹ്മാനി കാളികാവ്, ഡോ.സുബൈർ ഹുദവി ചേകന്നൂർ എന്നിവർ അവതരിപ്പിച്ചു.
സംസ്ഥാന വർക്കിംഗ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്, വിഖായ ചെയർമാൻ ജലീൽ ഫൈസി അരിമ്പ്ര , കൺവീനർ സലാം ഫാറൂഖ്, സലാം ഫൈസി ഇരിങ്ങാട്ടിരി , ബഹാഉദീൻ ഫൈസി, സലീം റഹ്മാനി നീലാഞ്ചേരി പ്രസംഗിച്ചു

'അലയുന്നവർക്കഭയം, അശരണർക്കന്നം' വിഖായ - ഹിമ പുനരധിവാസ പദ്ധതിക്ക് തുടക്കമായി

‘അലയുന്നവർക്കഭയം, അശരണർക്കന്നം’
വിഖായ – ഹിമ പുനരധിവാസ പദ്ധതിക്ക് തുടക്കമായി

SKSSF Viqaya
By SKSSF Viqaya September 11, 2017 14:43