വിഖായയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : ശൈഖ് അബ്ദുല്ല മത്ബൂലി

SKSSF Viqaya
By SKSSF Viqaya September 17, 2017 09:43

വിഖായയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : ശൈഖ് അബ്ദുല്ല മത്ബൂലി

വിഖായയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : ശൈഖ് അബ്ദുല്ല മത്ബൂലിFB_IMG_1505621345386..
—————————————————————————
ജിദ്ദ : ഹാജിമാര്‍ക്ക് വേണ്ടി വിഖായ സന്നദ്ധ സംഘം ചെയ്ത സേവനങ്ങള്‍ മാതൃകപരവും, അഭിനന്ദനാര്‍ഹവുമാണെന്ന് ശൈഖ് അബ്ദുല്ല മത്ബൂലിപറഞ്ഞു.

ജിദ്ദ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച വിഖായ പ്രവര്‍ത്തകര്‍ക്കുള്ള അനുമോദനയോഗവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാര്‍ ഹാജിമാര്‍ക്കായി ചെയ്ത സേവനങ്ങള്‍ ഈയിടെയാണ് അറിയാന്‍കഴിഞ്ഞത്. നാട്ടിലുള്ളവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത ഭാഗ്യമാണ് നിങ്ങള്‍ക്ക് കിട്ടിയത്. നിങ്ങള്‍ ചെയ്യുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ സന്തുഷ്ട്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഖായ സഊദി കോഡിനേറ്റര്‍ എം സി. സുബൈര്‍ ഹുദവി പട്ടാമ്പി ആധ്യക്ഷം വഹിച്ചു.
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അറുനൂറോളം വിഖായ സന്നദ്ധ സേവകരാണ് ഇത്തവണ എസ്. കെ. ഐ. സി സഊദി നാഷണല്‍ കമ്മറ്റിയുടെ കീഴില്‍ സേവനത്തിനിറങ്ങിയത്.

ഇന്ത്യന്‍ ഹാജിമാര്‍ ജിദ്ദ അന്താരാഷ്ട്ര വിമാന താവളത്തില്‍ വന്നിറങ്ങിയത് മുതല്‍ ഹാജിമാര്‍ക്കുള്ള സേവന പ്രവര്‍ത്തങ്ങള്‍ക്ക് വിഖായ തുടക്കം കുറിച്ചിരുന്നു, ഹജ്ജിന്റെ സുപ്രധാന കര്‍മങ്ങള്‍ നടക്കുന്ന മിന, അറഫ, മുസ്തലിഫ, ജംറയുടെ ഭാഗങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ക്ക് പുറമെ മസ്ജിദുല്‍ ഹറം പരിസരം, ഹാജിമാര്‍ താമസിക്കുന്ന അസീസിയ, മിസ്ഫല തുടങ്ങിയ സ്ഥലങ്ങളിലും വിഖായയുടെ സേവനം ലഭ്യമായിരുന്നു.

തലാല്‍ അല്‍ മത്ബൂലി, സയ്യിദ് ഉബൈദുള്ള തങ്ങള്‍, ഹസ്സന്‍ യു പി, അബൂബക്കര്‍ ദാരിമി ആലംപാടി, മുസ്തഫ ബാഖവി ഊരകം, അലി മൗലവി നാട്ടുകല്‍, സവാദ് പേരാമ്പ്ര, ഹാഫിസ് ജഅഫര്‍ വാഫി, അബ്ദുല്‍ ബാരി ഹുദവി, അബ്ദുല്‍ ഹകീം വാഫി, മൊയ്തീന്‍ കുട്ടി അരിമ്പ്ര, നജ്മുദ്ധീന്‍ ഹുദവി, അബ്ബാസ് തറയിട്ടാല്‍ സംസാരിച്ചു.

ജിദ്ദ ഇസ്ലാമിക്ക് സെന്റര്‍ വിഖായ ഹജ്ജ് വളണ്ടേഴ്‌സിന് നല്‍കിയ അനുമോദന യോഗം ശൈഖ് അബ്ദുള്ള മത്ബൂലി ഉത്ഘാടനം ചെയ്യുന്നു.

SKSSF Viqaya
By SKSSF Viqaya September 17, 2017 09:43