വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള നീക്കം ചെറുക്കും: എസ്.കെ.എസ്.എസ്.എഫ്

SKSSF Viqaya
By SKSSF Viqaya September 19, 2017 13:52

വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള നീക്കം ചെറുക്കും:  എസ്.കെ.എസ്.എസ്.എഫ്

*വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള നീക്കം ചെറുക്കും: എസ്.കെ.എസ്.എസ്.എഫ്*
ആലുവ : മുസ്‌ലിം-പ്രശ്‌നങ്ങളില്‍ മുതലെടുപ്പ് നടത്തി വര്‍ഗ്ഗീയ ധ്രൂവീകരണം നടത്താനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുമെ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി ആലുവയില്‍ സംഘടിപ്പിച്ച സൗത്ത് കേരള ഡെലിഗേറ്റ്‌സ് മീറ്റ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു
രാജ്യത്ത് വിദ്വേഷവും അസഹിഷ്ണുതയും വളര്‍ത്താന്‍ സംഘ്പരിവാര്‍ ശ്രമിക്കുകയാണ്. മുസ്‌ലിംകളെ പോലെ, വര്‍ഗ്ഗീയതക്കെതിരായ നിലപാട് സ്വീകരിക്കു എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെ’ുകൊണ്ടിരിക്കുു. ഇതിനെതിരായി ഫാസിസ്റ്റു വിരുദ്ധ നീക്കങ്ങള്‍ ഫലപ്രദമാക്കുകയും ഏകീകരിക്കുകയുമാണ് ഇത്തെ സാമൂഹിക ഉത്തരവാദിത്വം. എല്ലാ സമുദായങ്ങള്‍ക്കിടയിലും മഹാഭൂരിപക്ഷവും വര്‍ഗ്ഗീയതക്കും അസഹിഷ്ണുതക്കുമെതിരെ ചിന്തിക്കുവരാണ്. അത്തരക്കാരെ തെറ്റിദ്ധരിപ്പിക്കാനും അവരില്‍ നി് മുസ്ലിംകളെ അകറ്റുകയുമായിരിക്കും വൈകാരികമായ ഇടപെടലുകളുടെ ഫലം. ഹാദിയ കേസ് കൈകാര്യം ചെയ്യുവര്‍ എ വ്യാജേന അവരെ കൂടുതല്‍ നിയമക്കുരുക്കിലേക്ക് എത്തിച്ചത് ഇത്തരം ഇടപെടലുകളാണ്, ഹാദിയയുടെ വീ’ുതടങ്കല്‍ തീര്‍ത്തും മനുഷ്യാവകാശലംഘനമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണം എാല്‍ സംഘ്പരിവാര്‍-പോപുലര്‍ഫ്രണ്ട് മുതലെടുപ്പുകാരില്‍ നിുകൂടി മോചിതമാകുമ്പോഴാണ് ഹാദിയ കേസില്‍ ശാശ്വത പരിഹാരമാവുകയുള്ളൂ- പ്രമേയം അഭിപ്രായപ്പെ’ു. ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.സയ്യിദ് അബ്ദുള്ള തങ്ങള്‍ അല്‍ ഹൈദ്രോസ് അദ്യക്ഷത വഹിച്ചു.സയ്യിദ് ശഫീഖ് തങ്ങള്‍,സത്താര്‍ പന്തലൂര്‍,റഷീദ് ഫൈസി വെള്ളായിക്കോട്,ഡോ സുബൈര്‍ ഹുദവി ചേകൂര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കി.നവാസ് പാനൂര്‍,നൗഫല്‍ കു’മശ്ശേരി,ബഷീര്‍ ഫൈസി ആലുവ പ്രസംഗിച്ചു.എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളില്‍ നിുള്ള ഭാരവാഹികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. സംഘടനശാക്തീകരണത്തിന്റെ ഭാഗമായി ലീഡേഴ്‌സ് കാരവന്‍ പരിപാടിയില്‍ ശാഖാ പ്രസിഡന്റ് സെക്രട്ടറിമാര്‍ പങ്കെടുത്തു. കവീനര്‍ കെ. എന്‍. എസ.് മൗലവി സ്വാഗതവും പി. എം. ഫൈസല്‍ നന്ദിയും പറഞ്ഞു.

SKSSF Viqaya
By SKSSF Viqaya September 19, 2017 13:52