ഒക്ടോബര്‍ രണ്ടിന് വിഖായ ദിനം · എസ് കെ എസ് എസ് എഫ് കേരളത്തില്‍ നൂറ് സഹചാരി സെന്ററുകള്‍സമര്‍പ്പിക്കുന്നു

admin
By admin September 22, 2016 22:23

ഒക്ടോബര്‍ രണ്ടിന് വിഖായ ദിനം · എസ് കെ എസ് എസ് എഫ് കേരളത്തില്‍ നൂറ് സഹചാരി സെന്ററുകള്‍സമര്‍പ്പിക്കുന്നു

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായ യുടെ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്ത് നൂറ് സഹചാരി സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കും. സഹചാരി റിലീഫ്, സഹായ വിതരണവും പ്രവര്‍ത്തന വികേന്ദ്രീകരണവും, അപേക്ഷ സ്വീകരിക്കല്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പൊതു സമൂഹത്തിനാവശ്യമായ പദ്ധതികള്‍ പരസ്യപ്പെടുത്തല്‍, അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കല്‍, ഗൈഡ്‌ലൈന്‍ നല്‍കുല്‍,സര്‍ക്കാര്‍, സര്‍ക്കാരേതര ആനുകൂല്യങ്ങള്‍ അര്‍ഹര്‍ക്ക് എത്തിക്കലും അവബോധം നല്‍കലും, പി.എസ്.സി, യു.പി.എസ്.സി വിജ്ഞാപനങ്ങള്‍ തുടങ്ങിയവ മഹല്ല് കമ്മറ്റികള്‍ക്കും ശാഖാ എസ്.കെ.എസ്.എസ്.എഫ്‌നും കൈമാറല്‍, പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ നിയമ നിര്‍ദേശങ്ങള്‍ ലഭ്യമാക്കല്‍, എസ്.കെ.എസ്.എസ്.എഫ്‌ന്റെയും ഉപസമിതികളുടെയും പ്രവര്‍ത്തനങ്ങള്‍ (ദിവസവും നടക്കുന്ന) ഡിസ്‌പ്ലേ ചെയ്യല്‍, സംഘടനയുടെ ഔദ്യോഗിക പ്രഭാഷകര്‍, പരിശീലകര്‍, വിവിധ തലങ്ങളിലെ ഭാരവാഹികള്‍ തുടങ്ങിയവരുടെ ഫോണ്‍ നമ്പര്‍ ഇ.മെയില്‍ തുടങ്ങിയ ക്രോഡീകരിച്ചുവെക്കല്‍, സംഘടനാ സംബന്ധമായ പ്രവര്‍ത്തനങ്ങളുടെയും റിപ്ലേയിംഗ് & റിപ്ലേ കേന്ദ്രമായി പ്രവര്‍ത്തിക്കല്‍, രോഗീ പരിചരണത്തിനാവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കല്‍,വാട്ടര്‍ ബെഡ്, വീല്‍ചെയര്‍, എയര്‍ബെഡ്, വാക്കര്‍, സ്ട്രക്ച്ചര്‍, ഫസ്റ്റ് എയിഡ് ബോക്‌സ് വിഖായ ഹോസ്പിറ്റല്‍ സെവനത്തിന് സഹായകമാവുന്ന രൂപത്തില്‍ പ്രവര്‍ത്തന കേന്ദ്രമാക്കല്‍, ഫസ്റ്റ് എയിഡ്, മയ്യിത്ത് പരിപാലനം (വിഖായ, അലര്‍ട്ട്) തുടങ്ങിയവക്ക് പരിശീലനം നല്‍കല്‍, രക്തദാനം, ആംബുലന്‍സ് സര്‍വീസ് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി പ്രവര്‍ത്തിക്കല്‍ എന്നീ സേവനങ്ങള്‍ സഹചാരി സെന്ററിലൂടെ ലഭ്യമാക്കും. വിഖായ വളണ്ടിയര്‍മാരുടെ മേഖല തല സേവന കേന്ദ്രമായാണ് സഹചാരി സെന്റര്‍ പ്രവര്‍ത്തിക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ കേന്ദ്രങ്ങളിലും ആരോഗ്യ , ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സേവനം ചെയ്തവരേയും ഇക്കഴിഞ്ഞ ഹജ്ജ് വേളയില്‍ വിശുദ്ധ ഹറമുകളില്‍ സേവനം ചെയ്ത നാട്ടിലെത്തിയ വിഖായ വളണ്ടിയര്‍മാരേയും ചടങ്ങില്‍ ആദരിക്കം. സമസ്ത നേതാക്കളും സാമുഹ്യ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിക്കും. സഹചാരി സെന്റെറുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവ് മേഖലയിലെ പെരുമണ്ണയില്‍ നടക്കും. യോഗത്തില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു. അബ്ദുറഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപാടം, ഇബ്രാഹീം ഫൈസി ജെഡിയാര്‍, മുസ്തഫ അശ്‌റഫി കക്കുപടി, കെഎന്‍ എസ് മൗലവി, പ്രൊഫ.അബ്ദുല്‍ മജീദ് കൊടക്കാട്, പി എം റഫീഖ് അഹമ്മദ് തിരൂര്‍, ഡോ. സുബൈര്‍ ഹുദവി, അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, കെ മമ്മുട്ടി നിസാമി, കുഞ്ഞാലന്‍ കുട്ടി ഫൈസി, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ഡോ ജാബിര്‍ ഹുദവി, ഷഹീര്‍ പപ്പിനിശ്ശേരി, ആഷിഖ് കുഴിപ്പുറം, ഇസ്ഹാഖ് ഫൈസി മംഗലാപുരം, ആരിഫ് ഫൈസി കൊടഗ്, നൗഫല്‍ കുട്ടമശ്ശേരി എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലുര്‍ സ്വാഗതവും, വര്‍ക്കിംഗ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.

admin
By admin September 22, 2016 22:23