അറബിക് സര്‍വ്വകലാശാല കലക്‌ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കുക – സമസ്ത

admin
By admin December 16, 2015 12:23

അറബിക് സര്‍വ്വകലാശാല കലക്‌ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കുക – സമസ്ത

 

കോഴിക്കോട്: നിര്‍ദ്ദിഷ്ട്ര അന്തരാഷ്ട്ര അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ഡിസംബര്‍ 17 ന് എസ് കെ എസ് എസ് എഫ് നടത്തുന്ന കലക്‌ട്രേറ്റ് മാര്‍ച്ച് വന്‍ വിജയമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന: സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, സമസ്ത വിദ്യഭ്യാസ ബോര്‍ഡ് ജന: സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍, സുന്നി യുവജന സംഘം സംസ്ഥാന ജന: സെക്രട്ടറി പ്രെഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. വിദ്യഭ്യാസ തൊഴില്‍ മേഖലക്കും കേരളത്തിന്റ സമ്പദ്ഘടനക്കും വന്‍ മുതല്‍ കൂട്ടാവുന്ന അറബിക് സര്‍വ്വകലാശാല കാലതാമസം കൂടാതെ യാഥാര്‍ത്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

admin
By admin December 16, 2015 12:23